താരസംഘടനയായ അമ്മയും മാധ്യമം ദിനപത്രവും യൂണിമണി, എന്‍എംസി ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന അക്ഷര വീട് പദ്ധതിയുടെ തീ സോംഗ് വൈറലാകുന്നു. ലോകം നമ്മുടെ തറവാട്, ലോകര്‍ നമ്മുടെ വീട്ടുകാര്‍ എന്ന് തുടങ്ങുന്ന ഗാനം മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജും പാര്‍വ്വതിയും ടൊവിനോ തോമസുമടക്കം മലയാളത്തിലെ മുന്‍നിര താരങ്ങളെയെല്ലാം അണിനിരത്തിയാണ് ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് ഗാനം പ്രകാശനം ചെയ്തത്.
